Latest News From Kannur

സംസ്ഥാനത്ത് മഴ കനക്കുന്നു; മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ; ഇടിമിന്നല്‍ മുന്നറിയിപ്പ്

0

തിരുവനന്തപുരം: സംസ്ഥാനത്ത്തുലാവര്‍ഷം ശക്തമാകുന്നു .ഇന്ന്മൂന്നു ജില്ലകളില്‍ ഓറഞ്ച്അലര്‍ട്ട്പുറപ്പെടുവിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട്ജില്ലകളിലാണ്തീവ്ര മഴ മുന്നറിയിപ്പ്.
ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
കോട്ടയവും കാസര്‍കോടും ഒഴിച്ചുള്ള ജില്ലകളിലാണ്മഞ്ഞജാഗ്ര താ ( അതിശക്ത മഴ)
മുന്നറിയി പ്പുള്ളത്. ഉച്ചയ്ക്ക്ശേഷം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയു ണ്ടാകുമെന്നാണ്അറിയിപ്പ്. മണിക്കൂ റില്‍ 40 കി .മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനുംസാധ്യതയുണ്ടെന്ന്കേന്ദ്ര കാലാവസ്ഥ വകുപ്പ്അറിയിച്ചു.നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഓറഞ്ച്ജാഗ്ര താ നിര്‍ദേശം പുറപ്പെടുവിച്ചിട്ടു ണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂ ര്‍, പാലക്കാട്, മലപ്പുറം, കോ ഴിക്കോട്, വയനാട്,കണ്ണൂര്‍
ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടുമുണ്ട്.ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്ക്കി ഴക്കന്‍ ഇന്ത്യക്കു മുകളിലേക്ക്വീശു ന്ന കി ഴക്കന്‍ / വടക്ക്കിഴക്കന്‍ കാറ്റിന്റെയും സ്വാധീനഫലമായി അടുത്ത ഏഴു ദിവസം സംസ്ഥാനത്ത്മഴക്ക്
സാധ്യതയുണ്ട്.നവംബര്‍ 6 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും , നവംബര്‍ 3, 4 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളി ല്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന്കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു .

Leave A Reply

Your email address will not be published.