പാനൂർ:പാനൂർ ടൗണിലെ അശാസ്ത്രീയമായ ട്രാഫിക് സിഗ്നൽ സംവിധാനം ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംയുക്ത സമരസമിതി സമരം ശക്തമാക്കുന്നു.
നവമ്പർ 22 ബുധനാഴ്ച പ്രതിഷേധ ദിനമായി ആചരിക്കും.
പാനൂർ ടൗണിലെ സിഗ്നൽ സംവിധാനത്തിനെതിരെ യുള്ള ജനരോഷം ഒരു പണിമുടക്കിലൂടെ പ്രകടിപ്പിക്കപ്പെട്ടിട്ടും , കണ്ടില്ലെന്ന് നടിക്കുന്ന പാനൂർ നഗരസഭയുടെ ജനവിരുദ്ധ മനോഭാവത്തിനെതിരെയാണ് പ്രതിഷേധമുയരുന്നത്. പാനൂരിലെ വ്യാപാരികളും മോട്ടോർ തൊഴിലാളികളും ചുമട്ട്തൊഴിലാളികളും പൊതുജനങ്ങളും ഒന്നിച്ചണിനിരന്ന പണിമുടക്ക് ദിവസം നഗരം അക്ഷരാർത്ഥത്തിൽ നിശ്ചലമായത് കണ്ടില്ലെന്ന് നടിക്കുന്നത് ജനാധിപത്യ രീതിയോടുള്ള വെല്ലുവിളിയായേ കാണാനാകൂ എന്ന് സംയുക്ത സമരസമിതി ചൂണ്ടിക്കാട്ടി. അനീതിക്കെതിരെ സമരം തുടരുമെന്നും പ്രതിഷേധദിനാചരണം അതിന്റെ ഭാഗമാണെന്നും സമിതി പറയുന്നു. സമരപരിപാടികൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സമരസമിതി നേതാക്കളായ കെ.കെ. പുരുഷു , ഇ. മനീഷ് , എൻ വത്സൻ , കെ.എം. അശോകൻ , സി.പി. സജീവൻ , കെ. നിജി എന്നിവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post