ന്യൂമാഹി: കോൺഗ്രസ് ന്യൂമാഹി മണ്ഡലം മുൻ പ്രസിഡൻ്റും പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിലെ മുന്നണിപ്പോരാളിയും ജീവകാരുണ്യ പ്രവർത്തകനുമായ സി.ആർ. റസാഖിൻ്റെ ഒന്നാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായുള്ള വിവിധ പരിപാടികൾ തുടങ്ങി. കോൺഗ്രസ് മണ്ഡലം കമ്മിറ്റി സൗജന്യ വൈദ്യപരിശോധന ക്യാമ്പും രക്തദാനസേന രൂപികരണവും നടത്തി. പി. ശേഖരൻ നഗറിൽ നടന്ന ചടങ്ങ് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡൻ്റ് കെ.പി. സാജു ഉദ്ഘാടനം ചെയ്തു. വി.കെ.അനീഷ് ബാബു അധ്യക്ഷത വഹിച്ചു. സി.വി. രാജൻ പെരിങ്ങാടി ആരോഗ്യ ബോധവത്ക്കരണ ക്ലാസ് നടത്തി. ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സിക്രട്ടറി അഡ്വ.സി.ജി അരുൺ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാജി എം. ചൊക്ലി, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.കെ. സുനിത, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എ.ആർ. ചിന്മയ്, എൻ.കെ സജീഷ്, കെ.എം. പവിത്രൻ, ടി.പി. ജഗനാഥൻ, എം. ഇഖ്ബാൽ എന്നിവർ പ്രസംഗിച്ചു. ന്യൂനപക്ഷ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഖലീൽ ഉൾ റഹ്മാൻ, സി.ടി.ശശി, എം.കെ. പവിത്രൻ, ആർ.കെ ചിത്രൻ, യു.കെ. ശ്രീജിത്ത്, അബ്ദുൾ മുത്തലീബ് എന്നിവർ നേതൃത്വം നൽകി.
30 ന് വൈകുന്നേരം സി.ആറിന്റെ ഫോട്ടോ അനാഛാദനം ന്യൂമാഹി യൂത്ത് കോൺഗ്രസ് ക്ലബ്ബിൽ നടക്കും.
31 ന് രാവിലെ 8 ന് കല്ലായി അങ്ങാടിയിൽ ഇന്ദിരാജി, സി.ആർ.റസാഖ് സ്മരണാഞ്ജലിയും പുഷ്പാർച്ചനയും നടക്കും.
വൈകുന്നേരം 4.30 ന് മാഹിപ്പാലം പരിസരത്ത് അനുസ്മരണ സമ്മേളനവും നടക്കും.