Latest News From Kannur

സർഗോത്സവം 28 ന്

0

കണ്ണൂർ:വിദ്യാരംഗം കലാസാഹിത്യ വേദി കണ്ണൂർ നോർത്ത് ഉപജില്ല 2023 – 24 വർഷത്തെ സർഗോത്സവം ഒക്ടോബർ 28 ശനിയാഴ്ച നടക്കും. തയ്യിൽ സെന്റ് ആന്റണീസ് യു.പി.സ്ക്കൂളിലാണ് സർഗോത്സവം നടക്കുന്നത്.കണ്ണൂർ കോർപ്പറേഷൻ മേയർ ടി.ഒ.മോഹനൻ സർഗോത്സവം ഉദ്ഘാടനം ചെയ്യും. കോർപ്പറേഷൻ നഗരാസൂത്രണ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സയ്യിദ് ശിഹാദ് തങ്ങളുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ എം.വി.ജനാർദ്ദനൻ മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുക്കും.എ.ഇ.ഒ. പ്രസന്നകുമാരി ഒ.സി. സമ്മാനദാനം നിർവ്വഹിക്കും. എച്ച്.എം. ഫോറം സെക്രട്ടറി മഹേഷ് ചെറിയാണ്ടി ആശംസാ ഭാഷണം നടത്തും. സെന്റ് ആന്റണീസ് യു.പി സ്കൂൾ പ്രധാനാദ്ധ്യാപിക ഫിലോമിന ജോർജ് സ്വാഗത ഭാഷണവും കണ്ണൂർ നോർത്ത് ഉപജില്ല വിദ്യാരംഗം കോർഡിനേറ്റർ വിജയശ്രീ കെ കൃതജ്ഞതാ ഭാഷണവും നടത്തും.യു.പി , ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി കവിത രചന , കഥ രചന , അഭിനയം , പുസ്തകാസ്വാദനം , കാവ്യാലപനം , നാടൻ പാട്ട് , ചിത്രരചന [ ജലച്ചായം ] എന്നിവയ്ക്ക് ശില്പശാലകൾ സംഘടിപ്പിക്കും.ജനാർദ്ദനൻ മാസ്റ്റർ ,വി.ഇ. കുഞ്ഞനന്തൻ മാസ്റ്റർ ,എസ്. പി.മധുസൂദനൻ മാസ്റ്റർ , ദാമോദരൻ മാസ്റ്റർ , നിഷാറാണി , ശരത് അത്താഴക്കുന്ന് , ബിജു നിടുവല്ലൂർ എന്നിവർ ശില്പശാലകൾ നയിക്കും.

Leave A Reply

Your email address will not be published.