കണ്ണൂർ : പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന വിവിധ ഘടക പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യകുഞ്ഞുങ്ങളുടെ നഴ്സറി/ മത്സ്യ പരിപാലന യൂണിറ്റ്, കല്ലുമ്മക്കായകൃഷി, മീഡിയം സ്‌കെയില്‍ അലങ്കാര മത്സ്യകൃഷി, ഇന്റഗ്രേറ്റഡ് ഓര്‍ണമെന്റല്‍ ഫിഷ് റിയറിങ് യൂണിറ്റ്, ഇന്‍സുലേറ്റഡ് വെഹിക്കിള്‍, മത്സ്യബൂത്ത് നിര്‍മാണം, ഓരുജല കുള നിര്‍മാണം, ശുദ്ധജല മത്സ്യകൃഷിക്കായുള്ള പ്രവര്‍ത്തന ചെലവ്, ഓരുജല മത്സ്യകൃഷിക്കായുള്ള പ്രവര്‍ത്തന ചെലവ് എന്നിവയാണ് പദ്ധതികള്‍. എല്ലാ പദ്ധതികളുടെയും നിശ്ചിത മാതൃകയിലുള്ള അപേക്ഷ കണ്ണൂര്‍, തലശ്ശേരി, മാടായി, അഴീക്കോട് മത്സ്യഭവനുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ഒക്ടോബര്‍ 28ന് വൈകിട്ട് നാല് മണി വരെ ബന്ധപ്പെട്ട ഓഫീസുകളില്‍ സ്വീകരിക്കും. ഫോണ്‍: 0497 2732342.
Sign in
Sign in
Recover your password.
A password will be e-mailed to you.