മാഹി: ഗവൺമെൻറ് മിഡിൽ സ്കൂൾ അവറോത്ത് ആസാദി കാ അമൃത് മഹാേത്സവത്തിൻ്റെ ഭാഗമായുള്ള മേരി മാഠീ മേരാ ദേശ് ‘അമൃതകലശം’ പരിപാടി സംഘടിപ്പിച്ചു.പ്രധാന അദ്ധ്യാപിക പി സീതാലക്ഷ്മിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ വീട്ടുവളപ്പിൽ നിന്നുമെത്തിച്ച മണ്ണ് സ്കൂളിൽ പ്രത്യേകമായി സജീകരിച്ച കലശത്തിൽ സംഭരിച്ചു.മണ്ണ് നിറഞ്ഞ കലശം മാഹി കൃഷി വകുപ്പധികാരി കെ റോഷ് ഏറ്റുവാങ്ങി. ജയിംസ് സി ജോസഫ് മുഖ്യഭാഷണം നടത്തി. കെ കെ മനീഷ്, കെ ശ്രീജ, എം ഷൈനി, കുനിയിൽ ഗീത എന്നിവർ സംസാരിച്ചു.എസ് ബിജുഷ, കെ കെ സുജ, എം സൗജത്ത്, ബബിത ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.