Latest News From Kannur

സെന്റ് തെരേസാ തിരുനാൾ ഉത്സവം 5 ന് തുടങ്ങും

0

മാഹി : ജാതി മത ഭേദമന്യേ ഏവരുടേയും പ്രാർത്ഥനാകേന്ദ്രമായ ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ മഹോത്സവം , മാഹി സെന്റ് തെരേസാ തീർത്ഥാടന കേന്ദ്രത്തിൽ ഒക്ടോബർ 5 മുതൽ 22 വരെ നടക്കും. മയ്യഴിയമ്മയുടെ തിരുനാൾ ഉത്സവം മാഹിയുടെ ഉത്സവമായാണ് ആഘോഷിക്കപ്പെടുന്നത്.  ഒക്ടോബർ 5 ന് വ്യാഴാഴ്ച 11.30 ന് കൊടിയേറ്റം ,ഉച്ചക്ക് 12 ന് വിശുദ്ധ അമ്മ ത്രേസ്യയുടെ അത്ഭുത തിരുസ്വരൂപ പ്രതിഷ്ഠ , വൈകീട്ട് 6 മണിക്ക് ആഘോഷമായ ദിവ്യബലി , നൊവേന എന്നീ ചടങ്ങുകൾ ഉണ്ടാവും.ഒന്നാം ദിവസത്തെ പരിപാടികൾ റവ. മോൺ. ജെൻസൺ പുത്തൻ വീട്ടിലിന്റെ കാർമ്മികത്വത്തിലും സെന്റ് സബാസ്റ്റ്യൻ കുടുംബ യൂണിറ്റിന്റെ നേതൃത്വത്തിലും നടക്കും.

Leave A Reply

Your email address will not be published.