പാനൂർ: ഗാന്ധിജയന്തിയാഘോഷത്തിൻ്റെ ഭാഗമായി മൊകേരി സുഹൃജന വായനശാല ആൻ്റ് ഗ്രന്ഥാലയം പരിസര ശുചീകരണം, എൽ.പി., യു.പി, ഹൈസ്ക്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ക്വിസ്, ചിത്രരചന മത്സരം എന്നീ പരിപാടികൾ സംഘടിപ്പിച്ചു.
മൊകേരി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.വി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥാലയം പ്രസിഡണ്ട് കെ.കുമാരൻ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.കെ.ഷിബിൻ, പി.ജയരാജൻ , കെ.രാജേഷ് , ക്വിസ് മാസ്റ്റർ രൺദീപ് എന്നിവർ സംസാരിച്ചു. വിജയികൾക്ക് എം.ഇ.ഗോവിന്ദൻ മാസ്റ്റർ സ്മാരകകേഷ് അവാർഡ് ഗ്രന്ഥാലയം നൽകിയ മെമെൻ്റോ എന്നിവ വിതരണം ചെയ്തു. ക്വിസ് മത്സരം എൽ.പി.വിഭാഗത്തിൽ, ത്രിജ് വിധ് അജേഷ് (ഒന്നാം സ്ഥാനം ‘) വി.കെ. ഐഷിക (രണ്ടാം സ്ഥാനം) മൊകേരി ഈസ്റ്റ് ‘ യു.പി. യു.പി.വിഭാഗം
ജെ. എസ്.ശ്രീദേവ് (ഒന്നാം സ്ഥാനം) തൃക്കണ്ണാപുരം വെസ്റ്റ് എൽ.പിആരോമൽ സന്തോഷ് (രണ്ടാം സ്ഥാനം) സൗത്ത്പാട്യം ,പി.കെ.ആദി ദേവ് (രണ്ടാം സ്ഥാനം) മമ്പറം യു.പി, ഹൈസ്കൂൾ വിഭാഗം ദേവ് കിഷൻ (ഒന്നാം സ്ഥാനം) രാജീവ് ഗാന്ധി എച്ച്.എസ്.എസ് മൊകേരി,സി.കെ. നീലാംബരി (രണ്ടാം സ്ഥാനം) പി.ആർ.എം.എച്ച്.എസ്.എസ് പാനൂർ ,ചിത്രരചനാ മത്സരത്തിൽ എൽ.പി.വിഭാഗത്തിൽ, എം.സി. ധ്യാൻ നാരായൺ (ഒന്നാം സ്ഥാനം) .കെ.ജെ.ബി.എസ് പിണറായി, ബി.സി. ധ്യാൻ കൃഷ്ണ (രണ്ടാം സ്ഥാനം) ജി.എൽ.പി.എസ് പാനൂർ, യു.പി വിഭാഗം ,ശ്രീയാ ലക്ഷ്മി (ഒന്നാം സ്ഥാനം) സേക്രട്ട് ഹാർട്ട് എച്ച്.എസ്.എസ് തലശ്ശേരി.എം.സി. ആശാ ലക്ഷ്മി (രണ്ടാം സ്ഥാനം) മമ്പറം ഹയർ സെക്കൻ്റെറി മമ്പറം എന്നിവർ സമ്മാനാർഹരായി.