കണ്ണൂർ: പ്രദേശവാസികള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ആറളത്തെ ടൂറിസം സാധ്യത ഉപയോഗപ്പെടുത്തി പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ആറളം ഫാം ആന പ്രതിരോധ മതില്‍ പ്രവൃത്തി ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാം ടൂറിസം, എക്കോ ടൂറിസം, ഉത്തരവാദിത്ത ടൂറിസം എന്നിവയ്ക്ക് ആറളത്ത് വലിയ സാധ്യതയാണുള്ളത്. പറയുക മാത്രമല്ല, പറയുന്നത് ചെയ്യുന്ന സര്‍ക്കാരാണിത്. വികസനം സാധാരണക്കാരുടെ അവകാശമാണ്. സാധാരണക്കാരുടെ ജീവിതത്തെ സ്പര്‍ശിക്കുമ്പോഴേ വികസനം പൂര്‍ണ്ണമാകൂ. സര്‍വ്വതല സ്പര്‍ശിയായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം. ആറളത്ത് ആന മതില്‍ നിര്‍മ്മിക്കുന്നതോടെ കാട്ടാനക്കൂട്ടത്തിന്റെ ഭയപ്പാടില്ലാതെ ജീവിക്കാനാകും. ഭീതി നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്ന് സുരക്ഷിതത്വത്തിലേക്ക് മാറും. ആന മതില്‍ സംബന്ധിച്ച് സര്‍ക്കാരിന് നിശ്ചയ ദാര്‍ഢ്യമുണ്ട്. അതിനാലാണ് മുഖ്യമന്ത്രി നേരിട്ട് ഇത് സംബന്ധിച്ച് രണ്ട് യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തത്. മതിലിന്റെ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കരാറുകാരും ഉദ്യോഗസ്ഥരും തയ്യാറാകണം. പ്രവൃത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരിട്ട് വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post