കണ്ണൂർ : കോളയാട് ഗ്രാമപഞ്ചായത്ത് പെരുവ കടല്‍ക്കണ്ടം പാലം പുനര്‍ നിര്‍മാണം ശിലാസ്ഥാപനം സെപ്റ്റംബര്‍ 30 ശനിയാഴ്ച വൈകീട്ട് 3.30ന് പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നടത്തും. കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന കടല്‍ക്കണ്ടം, ചന്ദ്രോത്ത്, ആക്കംമൂല, കളാങ്കണ്ടി എന്നീ സെറ്റില്‍മെന്റുകളിലെ 100 പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് പ്രധാന ടൗണുകളിലേക്ക് എത്തിച്ചേരാനുള്ള ഏക വനപാതയിലാണ് കടല്‍ക്കണ്ടം പുഴക്ക് കുറുകെ പാലം നിര്‍മിക്കുന്നത്. പി ഡബ്യു ഡി (പാലം) വിഭാഗത്തിന് വകുപ്പിന്റെ 2022-2023 കോര്‍പ്പസ് ഫണ്ടിലുള്‍പ്പെടുത്തി 2.29 കോടി രൂപയാണ് അനുവദിച്ചത്. അപ്രോച്ച് റോഡ് നിര്‍മാണത്തിനായി വനഭൂമി തരം മാറ്റുന്നതിന് 4.24 ലക്ഷം രൂപ വനം പരിസ്ഥിതി മന്ത്രാലയത്തിന് അനുവദിച്ചു.