കണ്ണൂർ: സർവ്വേയും ഭൂരേഖയും വകുപ്പിന് കീഴിൽ ആന്തൂരിൽ പ്രവർത്തിക്കുന്ന സർവ്വേ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒക്ടോബർ മൂന്ന് മുതൽ തുടങ്ങുന്ന ഇലക്ട്രോണിക് ടോട്ടൽ സ്റ്റേഷൻ, ജി പി എസ്, കോർസ്, ആർ ടി കെ, ലെവലിങ്, കോണ്ടറിങ് എന്നിവയുടെ മോഡേൺ സർവ്വേ കോഴ്സിൽ സീറ്റ് ഒഴിവുണ്ട്. 30 ദിവസത്തെ കോഴ്സിന് എസ് എസ് എൽ സിയും 52 ദിവസത്തെ കോഴ്സിന് ഐ ടി ഐ സർവ്വേ/ സിവിൽ, സിവിൽ ഡിപ്ലോമ, ചെയിൻ സർവ്വേ, വി എച്ച് എസ് ഇ സർവ്വേ എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും www.dslr.kerala.gov.in ൽ ലഭിക്കും. ഫോൺ: 0497 2700513, 9495458505, 9895124813.
Sign in
Sign in
Recover your password.
A password will be e-mailed to you.