പാനൂർ:കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെൻ്റർ സംസ്ഥാന വനിതാ സംഗമത്തിൻ്റെ ഭാഗമായി ‘സഹകരണ പ്രസ്ഥാനവും സ്ത്രീകളും ‘ എന്ന വിഷയത്തിൽ വനിതകൾക്കായി സംസ്ഥാന തല ലേഖനമത്സരം സംഘടിപ്പിക്കുന്നു. ലേഖനം 4 പേജിൽ കവിയരുത്.ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് കേഷ് പ്രൈസും, പി.ആർ, സ്മാരക മൊമെൻ്റോയും നൽകും.പങ്കെടുക്കുന്നവർ ലേഖനങ്ങൾ ഈ മാസം 18 നകം ജനറൽ കൺവീനർ, കെ .സി .ഇ.സി വനിതാ സംഗമം പി.ആർ.മന്ദിരം, പി.ഒ.പാനൂർ 67069 2 എന്ന വിലാസത്തിൽ അയക്കണം .വനിതാ സംഗമം 23, 24 തിയ്യതികളിൽ പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കും