കതിരൂർ : മഹാത്മാ സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ സപ്തമ്പർ 18 തിങ്കളാഴ്ച വൈകിട്ട് 3.30 ന് പൊന്ന്യം ഈസ്റ്റ് എൽ.പി.സ്കൂളിൽ പ്രതിഭാസംഗമസായാഹ്നം സംഘടിപ്പിക്കും.
ഏഷ്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടിയ പി. ആദിത്യൻ ,
പൊന്ന്യം ഈസ്റ്റ് എൽ.പി.സ്കൂൾ , പൊന്ന്യം സെൻട്രൽ എൽ.പി.സ്കൂൾ ,
പൊന്ന്യം എൽ.പി.സ്കൂൾ എന്നീ വിദ്യാലയങ്ങളിലെ എൽ.എസ്.എസ്. ജേതാക്കൾ
എന്നിവരെ സംഗമത്തിൽ അനുമോദിക്കും.
പ്രാർത്ഥനാലാപനത്തോടെ ചടങ്ങ് ആരംഭിക്കും.
പ്രോഗ്രാം കോർഡിനേറ്റർ എം. രാജീവൻ മാസ്റ്റർ സ്വാഗത ഭാഷണം നടത്തും.
മഹാത്മാ സർഗ്ഗവേദി ചെയർമാൻ പി.ജനാർദ്ദനന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങ് ചിത്രകാരനും ചരിത്രകാരനും സാംസ്കാരിക പ്രവർത്തകനുമായ പ്രൊഫ. ദാസൻ പുത്തലത്ത് ഉദ്ഘാടനം ചെയ്യും.
ഇന്ദിരാഗാന്ധി സ്മാരകമന്ദിരം പ്രസിഡണ്ട് എ.കെ. പുരുഷോത്തമൻ നമ്പ്യാർ, റിട്ടയേർഡ് ഹെഡ്മാസ്റ്റർ കെ. രാമചന്ദ്രൻ ,കതിരൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് എൻ.ഹരിദാസ് ,പൊന്ന്യം മണ്ഡലം കോൺഗസ്സ് പ്രസിഡണ്ട് എ.വി.രാമദാസൻ ,പൊന്ന്യം ഈസ്റ്റ് എൽ.പി സ്കൂൾ പ്രധാനാദ്ധ്യാപിക എം.കെ. ജയശ്രീ , പൊന്ന്യം സെൻട്രൽ എൽ.പി.സ്കൂൾ ഹെഡ് മാസ്റ്റർ കെ.ഷീജിത്ത് ,
പൊന്ന്യം എൽ.പി.സ്കൂൾ ഹെഡ് ടീച്ചർ കെ.ജ്യോതി , പി.ടി.എ പ്രസിഡന്റ് ടി.എം പ്രിയ എന്നിവർ ആശംസയർപ്പിച്ച് സംസാരിക്കും. അഡ്വ. പി.വി. സനൽകുമാർ കൃതജ്ഞതാ ഭാഷണം നടത്തും.