Latest News From Kannur

പ്രതിഷേധ ധർണ്ണാ സമരം നടത്തി യൂത്ത് കോൺഗ്രസ്

0

മാഹി:  പുതുച്ചേരി സർക്കാർ വിദ്യാഭ്യാസ വകുപ്പിൽ ഒഴിവുള്ള തസ്തികകളിൽ അഭ്യസ്തവിദ്യരായ നിരവധി യുവതി യുവാക്കൾ മയ്യഴിയിൽ ഉണ്ടെന്നിരിക്കെ അത്തരം ആളുകളെ ഒഴിവാക്കി വിരമിച്ച അധ്യാപകരെ തൽസ്ഥാനങ്ങളിൽ നിയമിക്കാനുള്ള നടപടി അവസാനിപ്പിക്കണമെന്ന ആവിശ്യവുമായി മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഓഫീസ് മുമ്പാകെ പ്രതിഷേധ ധർണ്ണാ സമരം നടത്തി.

മേഖലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.പി.രെജിലേഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ മാഹി എംഎൽഎ രമേശ് പറമ്പത്ത് ഉത്ഘാടന കർമ്മം നിർവ്വഹിച്ചു.

കെ.പി.സി.സി മെമ്പർ അഡ്വ:വി.പി.റഷീദ് മുഖ്യഭാഷണം നടത്തി.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.മോഹനൻ, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീജേഷ് എം.കെ,സത്യൻ കേളോത്ത്,പി.പി.വിനോദൻ,കെ.ഹരീന്ദ്രൻ,എഡ്വ:എ.പി.അശോകൻ,ആശാലത തുടങ്ങിയവർ സംസാരിച്ചു.

യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അലി അക്ബർ ഹാഷിം സ്വാഗതവും, മാഹി മേഖല യൂത്ത് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ് മുഹമ്മദ് സർഫാസ് നന്ദിയും പറഞ്ഞു. സുമിത്ത്,ശ്യംജിത്ത് പാറക്കൽ,ജിജേഷ് കുമാർ ചാമേരി,ബാബു എ.പി, വിവേക് ചാലക്കര, ഷെജിൻ , ശ്രീജേഷ് വളവിൽ, വൈഷ്ണവ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.