Latest News From Kannur

ജന്മഭൂമി ലേഖകന്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു

0

തലശ്ശേരി: ജന്മഭൂമി തലശ്ശേരി ലേഖകന്‍ ശ്രീ ശൈലത്തില്‍ എം.പി. ഗോപാലക്യഷ്ണന്‍ (65) അന്തരിച്ചു. രണ്ട് ദിവസം മുമ്പ് സ്വന്തം നാടായ നാലാംമൈലിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. രണ്ടര പതിറ്റാണ്ടായി തലശ്ശേരിയിലെ ജന്മഭൂമിയുടെ മുഖമായിരുന്നു ഗോപാലകൃഷ്ണന്‍. ബിജെപി തലശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ടായും ബിഎംഎസ് മേഖലാ പ്രസിഡണ്ടായും ദേശീയ പ്രസ്ഥാനങ്ങളുടെ അമരക്കാരനായും ഗോപാലകൃഷ്ണന്‍ പ്രവൃത്തിച്ചിട്ടുണ്ട്. തലശ്ശേരി പ്രസ്സ്‌ഫോറത്തിന്റെ വിവിധ ചുമതലകള്‍ വഹിച്ചിരുന്നു. ഭാര്യ: പ്രസന്ന. മക്കള്‍: ശ്യാംബാബു, സംഗീത. മരുമകള്‍: ഹരിത. സംസ്‌കാരം പിന്നീട്.

Leave A Reply

Your email address will not be published.