പാനൂർ :”ഹരിത കർമ്മസേന ക്കൊപ്പം എൻ.എസ്.എസ് വളണ്ടിയർമാരും ” ഭവന സന്ദർശനവും വിവര ശേഖരണവും നടത്തി . പാറാട് പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മസേന അംഗങ്ങൾക്കൊപ്പം ഭവന സന്ദർശനം നടത്തി മാലിന്യനിർമ്മാർജനം, ബോധവൽക്കരണം എന്നിവയിൽ പങ്കാളികളായി . ഏഴ് ഗ്രൂപ്പുകളായാണ് വളണ്ടിയർമാർ ഹരിതകർമ്മസേന അംഗങ്ങൾക്കൊപ്പം വിവിധ വാർഡുകളിൽ ഭവന സന്ദർശനം നടത്തിയത്. കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ലത ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.ടി. മിനി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മഹിജ മൊട്ടേമ്മൽ , ശുചിത്വ മിഷൻ ആർ.പിമാരായ സുരേഷ് കുമാർ എം.കെ, വി.ബാലൻ, കെ.സിഷ, വത്സരാജ് മണലാട്ട് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു .വളണ്ടിയർ ലീഡർമാരായ ശ്രീനന്ദ കെ.പി സ്വാഗതവും അഭിനന്ദ് ഒ.പി നന്ദിയും പറഞ്ഞു.