പന്ന്യന്നൂർ : പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിലെ ഹരിത സേനാംഗങ്ങൾക്ക് ഉത്സവബത്ത വിതരണം ചെയ്തു.
പ്രസിഡൻ്റ് സി.കെ അശോകൻ ഓണം ബോണസ് ഹരിത കർമ്മ സേനാ ലീഡർ വി.പി പ്രീനക്ക് കൈമാറി. 12,500 രൂപ ഓണം ബോണസും, 1000 രൂപ വീതം ഓണക്കോടിക്കും, ഉത്സവബത്തക്കുമായാണ് നൽകിയത്. 16 ഹരിത കർമ്മ സേനാംഗങ്ങൾക്ക് 2,32,000 രൂപയാണ് ലഭിച്ചത്. വാർഡംഗം കെ. ബിജു അധ്യക്ഷനായി.