പാനൂർ : കെ കെ വി എം പി എച്ച് എസ് എസി ലെ ഹയർ സെക്കൻഡറി വിഭാഗം സിൽവർ ജൂബിലി ആഘോഷം ഈ മാസം 26 ന് നടക്കും .
തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ ഐ എ എസ് , ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും.
സിൽവർ സ്റ്റോൺ ഫിസ്റ്റ എന്ന പരിപാടിയിൽ ഹയർ സെക്കൻഡറിയിൽ ഇത് വരെ പഠിച്ച മുഴുവൻ വിദ്യാർഥികളും പങ്കെടുക്കും. പി.കെ പ്രവീൺ അദ്ധ്യക്ഷനാവുന്ന ചടങ്ങിൽ പാനൂർ നഗരസഭ ചെയർമാൻ വി നാസർ മാസ്റ്റർ ഡയരക്ടറി ഉദ്ഘാടനം നിർവ്വഹിക്കും.
സി.ഐ.ആസാദിനെ കെ.കെ.സുധീർ കുമാർ ആദരിക്കും
കെ.അനിൽ കുമാർ ( പ്രിൻസിപ്പൽ കെ.കെ.വി.എം.പി.എച്ച്.എസ്.എസ്)
ലത്തീഫ് മാസ്റ്റർ (പി ടി.എ. പ്രസിഡന്റ് ) ശ്രീധരൻ മാസ്റ്റർ ,ശീതള കുമാരി ( പ്രിൻസിപ്പൽ )പ്രമീള ടീച്ചർ(എച്ച്.എം )മിനിജകുമാരി (എച്ച് എം)കെ.വിമുകുന്ദൻ,കെ.കെ.ധനജയൻഒ .ടി .നവാസ് എന്നിവർ ആശംസ പറയും.പ്ലസ്ടു അലൂംമ് നി അസോസിയേഷൻ ചെയർമാൻ കെ.ടി. സമീർ സ്വാഗതവും ഇസ്മയിൽ മാസ്റ്റർ കൃതജ്ഞതയും പറയും.കാര്യപരിപാടികൾ വിശദീകരിക്കാൻ ചേർന്ന വാർത്താ സമ്മേളനത്തിൽ കെ.വി സുധീർ ,അബ്ദുൽ ബാസിത് എ കെ ,സുഫിയാൻ എലങ്കോട്
വി.പി.ജസീല ഹാരിസ്,കെ.ടി.സമീർ എന്നിവർ പങ്കെടുത്തു.