കണ്ണൂർ : മമ്പറത്ത് വെച്ച് നടന്ന ലഹരി വിരുദ്ധ കേമ്പയിൻ കൂത്തുപറമ്പ് റെയിഞ്ച് എക്സൈസ് ഇൻസ്കെടർ ശ്രീ.കെ.ഷാജി ലഹരി വിരുദ്ധ പ്രചരണ ലഘുലേഖ നീന്തൽ താരം എ.കെ. അപർണ്ണക്ക് നൽകി ഉദ്‌ഘാടനം ചെയതു. അഞ്ചരക്കണ്ടി എൻ.ആർ.ട്രസ്റ്റ് ,സബർമതി സർവ്വീസ് സൊസൈറ്റി എന്നവരുടെ നേതൃത്വത്തിലാണ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചത്. സൊസൈറ്റി പ്രസി.അഡ്വ.എം.പി.വിനയ രാജ് അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് സിവിൽ ആഫീസർ ശ്രീ.കെ.കെ.സമീർ ബോധവത്ക്കരണ ക്ലാസെടുക്കുകയുണ്ടായി. ശ്രീ.മമ്പറം ദിവാകരൻ സ്പോർട്ട്സ് താരങ്ങളായ ശ്രീ.മോഹൻ പീറ്റേഴ്സ്, ശ്രീ.ചന്ദ്രൻ മാസ്റ്റർ, ശ്രീ.പി.വി.രാമകൃഷ്ണൻ നായർ, ശ്രീ.കെ.പി.മോഹനൻ, വേദ് കൃഷണ എന്നിവരെ ആദരിച്ച് സംസാരിക്കുകയുണ്ടായി.ശ്രീ.സുരേഷ് ബാബു പുത്തലത്ത്, ട്രസ്റ്റ് സിക്രട്ടരി ശ്രീ. പി.ശശി മാസ്റ്റർ ,ശ്രീ.മോഹൻ പീറ്റേഴ്‌സ് ,’ കോച്ച് ശ്രീ.പി.വി. രാമകൃഷ്ണൻ നായർ, ശ്രീ. സി. ചന്ദ്രൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. ശ്രീ.ഇ കെ.ശ്രീനാഥ് ലഹരി വിരുദ്ധ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിന് ശേഷം നടന്ന നീന്തൽ മത്സരത്തിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ്കളും കേഷ് പ്രൈസും വിതരണം ചെയ്യുകയുണ്ടായി .ശ്രീ.കെ.സുധാകരൻ, കെ.വി.മിഥുൻ മോഹനൻ, കെ.പി.സുരേശൻ, പി.മഹീശൻ, കെ.സന്തോഷ്, കെ.കെ.മുരളി എന്നിവർ നീന്തൽ മത്സരത്തിന് നേതൃത്വം കൊടുത്തു. കൺവീനർ ശ്രീ.കെ.പി.മോഹനൻ സ്വാഗതവും ശ്രീ.എം.ജയപ്രകാശ് മാസ്റ്റർ നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.