മാഹി: മാഹിയിലെ ഭിന്നശേഷി ക്കാർക്ക് ലഭിക്കേണ്ട റേഷനരിയുടെ നാലു മാസത്തെ തുക സാമൂഹ്യക്ഷേമ വകുപ്പിൽ നിന്നും അനുവദിച്ച് ഉത്തരവായി. എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക അയച്ചതായി അധികൃതർ അറിയിച്ചു. മാഹിയിലെ ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ കരുണ അസോസിയേഷന്റെ നേതൃത്വത്തിൽ ലഫ്.ഗവർണർ, മുഖ്യമന്ത്രി, ഡയരക്ടർ ഉൾപ്പെടെയുള്ളവരെ നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നു. പത്തു വർഷത്തോളമായി മുടങ്ങി കിടന്ന റേഷനരി തുകയാണ് അനുവദിച്ചു കിട്ടിയത്. അസോസിയേഷന്റെ നിരന്തരശ്രമഫലമായി റേഷൻ തുക അനുവദിച്ച അധികൃതരുടെ തീരുമാനത്തെ കരുണ അസോസിയേഷൻ അഭിനന്ദിനമറിയിച്ചതായി പ്രസഡണ്ട് കെ.കെ.സുരേഷ് ബാബുവും ജന.സിക്രട്ടറി ശിവൻ തിരുവങ്ങാടനും അറിയിച്ചു.