പാനൂർ : പാനൂർ കേന്ദ്രീകരിച്ച് രൂപീകരിച്ച ചിത്രകാര കൂട്ടായ്മ പാനൂർ ക്രിയേറ്റീവ് ആർട്ടിസ്റ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ തലശ്ശേരി ലളിതകലാ അക്കാദമി ഗാലറിയിൽ വച്ച് 2023 ആഗസ്റ്റ് 26ന് വൈകിട്ട് 3 മണിക്ക് ചിത്രപ്രദർശനം നടത്തുന്നു. ഏകദേശം 33 ചിത്രകാരന്മാർ പങ്കെടുക്കും.
അക്രിലിക്ക് , വാട്ടർ കളർ ,ഓയിൽ എന്നീ വിവിധ മീഡിയങ്ങളിൽ വരച്ച ചിത്രങ്ങളാണ് പ്രദർശിപ്പിക്കപ്പെടുന്നത്. ലളിതകലാ അക്കാദമി മുൻ സെക്രട്ടറി പൊന്ന്യം ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ചിത്രകാരനും എഴുത്തുകാരനുമായ പ്രൊഫസർ ദാസൻ പുത്തലത്ത് അധ്യക്ഷത വഹിക്കും.ഇതോടനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തിൽ ഭാരവാഹികളായ ബോബി സഞ്ജീവ് , മനോജ് പി ,രാജേഷ് കൂരാറ സജീവൻ പള്ളൂർ, വിനീഷ് മുദ്രിക എന്നിവർ പങ്കെടുത്തു.
ചിത്രപ്രദർശനം ആഗസ്റ്റ് 26 മുതൽ സെപ്തംബർ രണ്ടു വരെ നീളും