മാഹി : മയ്യഴി ശ്രീകൃഷ്ണ ഭജന സമിതിയുടെ സ്ഥാപകനും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനുമായിരുന്ന മുൻ എം.എൽ.എ., പി.കെ. രാമൻ നിര്യാതനായിട്ട് 2023 ആഗസ്റ്റ് 24ന് 42 വർഷം പൂർത്തിയാവുകയാണ്. അദ്ദേഹത്തിന്റെ ചരമവാർഷികം വിവിധ പരിപാടികളോടുകൂടി അനുസ്മരണദിനമായി ആചരിക്കുകയാണ്.
രാവിലെ 8 മണിക്ക് പി.കെ.യുടെ അന്ത്യവിശ്രമസ്ഥലത്തേക്ക് ശാന്തിയാത്രയും, പുഷ്പാർച്ചനയും നടത്തുന്നതാണ്. തുടർന്ന് വൈകുന്നേരം 4 മണിക്ക് ക്ഷേത്രം ഹാളിൽ ചേരുന്ന അനുസ്മരണ യോഗത്തിൽ ശ്രീകൃഷ്ണ ഭജനസമിതി പ്രസിഡണ്ട് പി.പി. വിനോദന്റെ അധ്യക്ഷതയിൽ സി.എച്ച്. പ്രഭാകരൻ, ശ്രീ. കെ. ഹരീന്ദ്രൻ എന്നിവർ അനുസ്മരണ ഭാഷണം നടത്തും
യോഗത്തിൽ പി.കെ. രാമൻ മെമ്മോറിയൽ ഹൈസ്കൂൾ കുട്ടികൾക്കു വേണ്ടി നടത്തിയ വിവിധ കലാ -കായിക മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനവിതരണം നടത്തും.
പി.കെ.രാമൻ മെമ്മോറിയൽ ഹൈസ്കൂളിൽ നിന്ന് കഴിഞ്ഞ എസ്.എസ്.എൽ.സി. പരിക്ഷയിൽ വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും.