ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; തിലക് വര്‍മയ്ക്ക് അവസരം, ശ്രേയസ്, കെഎല്‍ രാഹുല്‍ തിരിച്ചെത്തി; സഞ്ജു റിസര്‍വ് താരം
ന്യൂഡല്‍ഹി: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 17 അംഗ ടീമിനെയാണ് അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ റിസര്‍വ് താരമായി ഉള്‍പ്പെടുത്തി.
കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. തിലക് വര്‍മയ്ക്ക് അവസരം നല്‍കിയതും ശ്രദ്ധേയമായി. സൂര്യകുമാര്‍ യാദവ് സ്ഥാനം നിലനിര്‍ത്തി. ബൗളിങ് നിരയില്‍ യുസ്‌വേന്ദ്ര ചഹലിനു ഇടമില്ല. പ്രസിദ്ധ് കൃഷ്ണയ്ക്ക് അവസരം നല്‍കാന്‍ തീരുമാനിച്ചതും ശ്രദ്ധേയമായി.