നാദാപുരം : നാദാപുരം തലശ്ശേരി റോഡിൽ പ്രവർത്തിക്കുന്ന ചിക്കീസ് റസ്റ്റോറൻറ് എന്ന സ്ഥാപനത്തിനത്തിൽ ഖര മാലിന്യ പരിപാലന ചട്ടങ്ങൾ ലംഘിച്ചുകൊണ്ടും, പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിലും മാലിന്യങ്ങൾ അലക്ഷ്യമായി സൂക്ഷിച്ചതിനെതിരെ നാദാപുരം ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്ത പരിശോധന നടത്തി നടപടിയെടുത്തു. ഭക്ഷണാവശിഷ്ടങ്ങളും, പ്ലാസ്റ്റിക് മാലിന്യങ്ങളും കൂട്ടിയിട്ട് ദുർഗന്ധം വമിക്കുന്ന അവസ്ഥയിലായതിനെ തുടർന്ന് പരിസരവാസികൾ അധികൃതരെ അറിയിക്കുകയും തുടർന്ന് നടപടി സ്വീകരിക്കുകയുമായിരുന്നു. സ്ഥാപനത്തിൻറെ പ്രവർത്തനം നിർത്തിവയ്പ്പിക്കുകയും 5000 /രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട് .മാലിന്യങ്ങൾ പൂർണ്ണമായി നീക്കം ചെയ്ത് പിഴ ഒടുക്കുന്നതിനു ശേഷം മാത്രമേ സ്ഥാപനം പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളൂ. പരിശോധനയിൽ നാദാപുരം താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രീജിത്ത് കെ ആർ,
സി പ്രസാദ്,എന്നിവരും മറ്റ് ഉദ്യോഗസ്ഥരായ അനഘ പി ജി , ജുബിഷ കെഎന്നിവരും പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post