മാഹി : ചെമ്പ്ര ശ്രീ സുബ്രഹ്മണ്യ സേവാ സമിതിയുടേയും, സാന്ത്വനം മാഹിയുടേയും സംയുക്താഭിമുഖ്യത്തിൽ ചാലക്കര രാജീവ് ഗാന്ധി ആയുർവ്വേദ മെഡിക്കൽ കോളജിൻ്റെ സഹകരണത്തോടെ ആഗസ്ത് 18 ന് കാലത്ത് 10 മണിക്ക് ചെമ്പ്ര സുബ്രഹ്മണ്യ ക്ഷേത്രം ഹാളിൽ സൗജന്യ ആയുർവ്വേദ പരിശോധനയും, മരുന്ന് വിതരണവും നടക്കും.ചടങ്ങിൽ മുതിർന്ന പൗരന്മാരെ ആദരിക്കും. ക്ഷേത്രം പ്രസിഡണ്ട് ഇ.എ.ഹരീന്ദ്രനാഥിൻ്റെ അദ്ധ്യക്ഷതയിൽ റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണ ഉദ്ഘാടനം ചെയ്യും. പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് മുതിർന്ന പൗരന്മാരെ ആദരിക്കും. ഡോ.. കുബേർ ശംഖ് മുഖ്യഭാഷണം നടത്തും.