ന്യൂ മാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ ആയില്യം നാൾ സമുചിതമായി ആഘോഷിച്ചു. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ അഖണ്ഡനാമസങ്കീർത്തനം. ഉച്ചക്ക് നാഗപൂജ , മുട്ടസമര്‍പ്പണം , അന്നദാനം എന്നിവ നടന്നു. ക്ഷേത്രമേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രപ്രസിഡന്റ് ടി പി ബാലൻ, ക്ഷേത്രസെക്രട്ടറി പി . കെ. സതീഷ് കുമാർ, പി. വി അനിൽകുമാർ, ഒ വി. ജയൻ, കണ്ടോത്ത് രാജീവൻ ,സന്തോഷ് കുമാര്‍ ടി , ഷാജീഷ് സി ടി കെ , എം പുഷ്പദാസ് , രാജേഷ് കണ്ണോത്ത്, മഞ്ഞാമ്പ്രത്ത് വിജയൻ , മേച്ചോളിൽ മുകുന്ദൻ, എന്നിവർ നേതൃത്വം നൽകി.
ക്ഷേത്രത്തിൽ ചിങ്ങം 1(ആഗസ്ത് 18) മുതല്‍ എല്ലാ ദിവസവും രാവിലെ 6 മണിക്ക് കൃഷ്ണപ്പാട്ട് പാരായണം ശ്രീമതി രേണുക വിനയനും ശ്രീ ഷാജീഷ് സി ടി കെയും നിര്‍വഹിക്കും. സെപ്തംബര്‍ 6 ന് രാവിലെ 7.30 ധന്വന്തരിഹോമവും 8.30 ന് സ്വയംവര പാര്‍വതിപൂജയും ഉണ്ടായിരിക്കുന്നതാണ്. അടുത്ത ആയില്യം നാള്‍ സെപ്തംബര്‍ 12.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post