പാനൂർ: കേരളാ കോ .ഓപ്പറേറ്റീവ് എംപ്ലോയീസ് സെൻറർ സംസ്ഥാന വനിതാ സംഗമം സപ്തംബർ 23, 24 തിയ്യതികളിൽ പാനൂരിൽ നടക്കും. സംഘാടക സമിതി രൂപീകരണ യോഗവും കൂത്തുപറമ്പ്മണ്ഡലം കൺവെൻഷനും പാനൂരിൽ നടന്നു കെ.പി.മോഹനൻ എം .എൽ .എ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് സജീന്ദ്രൻ പാലത്തായി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡണ്ട് സി.സുജിത്, സംസ്ഥാന സെക്രട്ടറി രവീന്ദ്രൻ കുന്നോത്ത്, , ജില്ലാ പഞ്ചായത്തംഗം ഉഷ രയരോത്ത്, , ജില്ലാ ജന.സെക്രട്ടറി കെ.ശ്രീഷ്മ ,പി. ദിനേശൻ, ടി.പി. അനന്തൻ,കെ.പി.റിനിൽ, കെ. സന്തോഷ് കുമാർ, കെ.രജീഷ് രാജു എക്കാൽ, പന്ന്യന്നൂർ രാമചന്ദ്രൻഎന്നിവർ സംസാരിച്ചു.
മണ്ഡലം കമ്മിറ്റി ഭാരവാഹികളായി കെ.പി.റിനിൽ. . (പ്രസിഡന്റ്)ടി.ശശീന്ദ്രൻ ,റീജാ മോഹൻ, കെ.അനൂപ് (വൈസ്.പ്രസി)കെ.രജീഷ്. .(ജന സെക്രട്ടറി ‘)വി.പി.സുനിത സീമ ഭാസ്ക്കരൻ (സെക്രട്ടറി) മാർ .എൻ.പി.ജിനീഷ് .(ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.