പാനൂർ : ഭാരത് സേവക് സമാജിന്റെ എഴുപത്തിഒന്നാം സ്ഥാപക ദിനത്തിന്റെ ഭാഗമായി നൂപുരധ്വനി നടനകലാക്ഷേത്രം പാനൂരിന്റെ ആഭിമുഖ്യത്തിൽ സ്ഥാപക ദിനാഘോഷം നടത്തി. ഭാരത് സേവക് സമാജിൽ അഫിലിയേറ്റു ചെയ്യപ്പെട്ടുള്ള കലാപരിശീലന കേന്ദ്രമാണ് പാനൂരിലെ നൂപുരധ്വനി നടന കലാക്ഷേത്രം .
നൂപുരധ്വനി ഹാളിൽ നടന്ന പരിപാടി പാനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ പ്രീത അശോക് ഉദ്ഘാടനം ചെയ്തു.
നൂപുരധ്വനി നടനകലാ ക്ഷേത്രം ഡയറക്ടർ പ്രതീഷ് കുമാർ അധ്യക്ഷനായിരുന്നു. മാഹിയിലെ സോഷ്യൽ ആൻഡ് ബിഹേവിയറൽ ഹെൽത്ത് അക്കാദമി ഡയറക്ടർ
ഡോ: മഹേഷ് പള്ളൂർ, ഓർക്കാട്ടേരി കെ കെ എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും മോട്ടിവേറ്ററുമായ രാജേഷ് കുളങ്ങര എന്നിവർ വിവിധ ക്ലാസ്സുകൾ അവതരിപ്പിച്ചു.
അജയൻ ഗാനാഞ്ജലി ആശംസ നേർന്നു.
കെ. സി. പത്മജ സ്വാഗതവും നൂപുരധ്വനി നടനകലാക്ഷേത്രം പ്രിൻസിപ്പാൾ ഷീബ പ്രതീഷ് നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാ പരിപാടികളും അരങ്ങേറി.