കണ്ണൂര്‍: പനി ബാധിച്ചു ചെറുകുന്നിലെ അഞ്ചു വയസ്സുകാരനായ കുട്ടി മരിച്ചു. കവിണിശ്ശേരിയിലെ ആരവ് നിഷാന്ത് (5) ആണ് മരിച്ചത്. കവിണിശ്ശേരി മുണ്ടത്തടത്തിലെ കരയപ്പാത്ത് നിഷാന്തിന്റെയും ശ്രീജയുടെയും മകനാണ്. ചെറുകുന്ന് ഒതയമ്മാടം യുപി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിയാണ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയായിരുന്നു മരണം.