പെരളശേരി : മൂന്നാം പാലം നവജീവൻ വായനശാല ജവഹർ മന്ദിരത്തിന്റെ ആദിമുഖ്യത്തിൽ ആഗസ്ത് 15 ദേശീയ സ്വാതന്ത്ര്യ ദിനത്തിൽ, നവജീവൻ വായനശാലയിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കുന്നു. നവജീവൻ വായനശാല പ്രസിഡണ്ട് ഒ . പ്രകാശിന്റെ അദ്ധ്യക്ഷതയിൽ രാവിലെ 10.30 ന് ചേരുന്ന സ്വാതന്ത്ര്യ സ്മൃതി സദസ്സ് കെ.പി.സി.സി. മെമ്പർ സജീവ് മാറോളി ഉദ്ഘാടനം ചെയ്യും.
ഡി.സി.സി. ജനറൽ സെക്രട്ടറി എം.കെ.മോഹനൻ മുഖ്യഭാഷണം നടത്തും.
കെ.എസ്.എസ്.പി.എ. സംസ്ഥാന അപ്പലറ്റ് കമ്മിറ്റി ചെയർമാൻ പി.രാഘവൻ മാസ്റ്റർ സമ്മാനദാനം നിർവ്വഹിക്കും.എം.പി. ശ്രീജിത്ത് , ഒ. ദീപു , കെ.സി. ഉല്ലാസൻ , പി.ടി. ഭാസ്കരൻ , പി. ഉത്തമൻ എന്നിവർ ആശംസാ ഭാഷണം നടത്തും. വായനശാല സെക്രട്ടറി എൻ. പ്രശാന്ത് കുമാർ സ്വാഗതവും ട്രഷറർ കെ.എം. പുരുഷോത്തമൻ കൃതജ്ഞതയും പറയും.രാവിലെ 9 മണിക്ക് കെ.പി.സി.സി. മെമ്പർ എൻ.പി.ശ്രീധരൻ ദേശീയ പതാക ഉയർത്തും.പരിപാടിയിൽ വെച്ച് , വായനശാല മുൻ പ്രസിഡണ്ട് എൻ.പി. ജനാർദ്ദനനേയും ഈ വർഷത്തെ എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും ആദരിക്കും.