കോഴിക്കോട് : കേരള സ്റ്റേറ്റ് അത് ലറ്റിക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് സർവ്വകലാശാല സ്റ്റേഡിയത്തിൽ നടന്ന രണ്ടാമത് സ്റ്റേറ്റ് മാസ്റ്റേഴ്സ് അത്‌ലറ്റിക്ക് മീറ്റിൽ 55 + വിഭാഗത്തിൽ 100 മീറ്റർ ഓട്ടത്തിൽ പുതിയ റിക്കോർഡ് സ്ഥാപിച്ചു കൊണ്ട് വി.കെ.സുധി മാസ്റ്റർ ഒന്നാം സ്ഥാനം നേടി. കണ്ണൂർ – ചൊക്ലി ഉപജില്ലയിൽ വിദ്യാഭ്യാസ ആഫീസറാണ് സുധിമാസ്റ്റർ.