തലശ്ശേരി: കനറാബാങ്ക് കണ്ണൂര്‍ സൗത്ത് റീജ്യണല്‍ ഓഫീസിന്‍റെ നേതൃത്വത്തില്‍, ആഗസ്റ്റ് 10 ന് തലശ്ശേരി കോടതിയില്‍ വച്ച് മെഗാ അദാലത്ത് നടത്തുന്നു. തലശ്ശേരി, ഇരിട്ടി താലൂക്കുകളിലെ കനറാബാങ്ക് – സിന്‍റിക്കേറ്റ് ബാങ്ക് ശാഖകളില്‍ തിരിച്ചടവ് മുടങ്ങി കിട്ടാക്കടമായി പ്രഖ്യാപിച്ച (NPA) വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ തിരിച്ചടക്കാനുളള അപൂര്‍വ അവസരമാണ് ഈ വര്‍ഷത്തെ ഓണസമ്മാനമായി ബാങ്ക് ഒരുക്കുന്നത്. കോവിഡ് കാലത്തെ പ്രതിസന്ധികള്‍ കൊണ്ടും മറ്റ് പ്രതികൂലസാഹചര്യങ്ങളാലും വായ്പകള്‍ തിരിച്ചടക്കാന്‍ കഴിയാതെപോയ മുഴുവന്‍ ആളുകള്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. അര്‍ഹരായ മുഴുവന്‍ ഇടപാടുകര്‍ക്കും ഈ വിവരം അറിയിച്ചുകൊണ്ട് കത്തയച്ചിട്ടുണ്ട്. കത്ത് ഇതുവരെ കൈപ്പറ്റാത്തവര്‍ക്ക് ശാഖാ മാനേജര്‍മാരെ ബന്ധപ്പെടാവുന്നതാണെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.