കടവത്തൂർ: എഴുപത്തി ഏഴാമത് -സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി പി കെ എം എച്ച് എസ് എസ് കടവത്തൂർ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായുള്ള ഇന്റർ സ്കൂൾ ക്വിസ് മത്സരം 10/08/23 വ്യാഴാഴ്ച രാവിലെ 9.30 ന് സ്കൂൾ ഒഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്നു.രണ്ടു വിദ്യാർത്ഥികൾ വീതമുള്ള ടീമുകളായാണ് മത്സരത്തിനു രജിസ്റ്റർ ചെയ്യേണ്ടത്.വിജയികൾക്ക് ക്യാഷ് അവാർഡ്,ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവ നൽകുന്നതാണ്. പ്രോഗ്രാമിന് പേര് രജിസ്റ്റർ ചെയ്യുന്നവർ 7902595415 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണെന്ന് പ്രിൻസിപ്പൽ ജയപ്രസാദ് നാണു അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.