പാനൂർ : കല്ലിക്കണ്ടി പാലം ഉദ്ഘാടനം നാളെ വൈകിട്ട് 6 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എം. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കെ.പി.മോഹനൻ എം.എൽ.എ അദ്ധ്യക്ഷനാവുന്ന ചടങ്ങിൽ കെ.മുരളീധരൻ എം.പി. മുഖ്യാതിഥിയായി പങ്കെടുക്കും.
പാനൂർ – പാറാട് – കല്ലിക്കണ്ടി റോഡിൽ 3.12 കോടി രൂപ ചെലവിട്ടാണ് പാലം പുനർ നിർമ്മിച്ചത്.
22.9 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിൽ ഇരുഭാഗത്തും നടപ്പാതയുമുണ്ട്.
വീതികുറഞ്ഞതും സുരക്ഷിതമല്ലാത്തതുമായ പഴയ പാലം രണ്ട് വർഷം മുമ്പ് പൊളിച്ചുമാറ്റി. തരക്കേറിയ റോഡിൽ സ്ഥിരമായുണ്ടാകുന്ന ഗതാഗതക്കുരുക്ക് പാലം തുറക്കുന്നതോടെ ഒഴിവാക്കും.
പാലം ഉദ്ഘാടനത്തോടനുബന്ധിച്ച് ചേർന്ന വാർത്താ സമ്മേളനത്തിൽ പഞ്ചായത്തു പ്രസിഡണ്ടുമാരായ കെ.ലത , വി.കെ. തങ്കമണി , വൈസ് പ്രസിഡണ്ടുമാരായ എൻ. അനിൽകുമാർ , നല്ലൂർ ഇസ്മയിൽ , ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. അലി, തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ഇസ്മയിൽ കൊയമ്പ്രാത്ത്, പഞ്ചായത്ത് സെക്രട്ടറി പി.വി.പ്രസാദ് എന്നിവർ പങ്കെടുത്തു.