Latest News From Kannur

പി.പി.ടി.എച്ച്. ഒ മേഖല കൺവെൻഷൻ നടത്തി

0

പാനൂർ :   ഏകീകരിച്ച അടിസ്ഥാനവേതനമോ സേവന വേതന വ്യവസ്ഥകളോ ഇല്ലാതെ ജോലി ചെയ്യേണ്ടി വരുന്ന സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ പ്രീ- പ്രൈമറി ടീച്ചേർസിന് അംഗീകാരവും മാന്യമായ സേവന വേതന വ്യസ്ഥകളും അനുവദിക്കണമെന്ന് ആവശ്യമുന്നയിച്ച് പ്രീ പ്രൈമറി ടീച്ചേർസ് ആന്റ് ഹെൽപേർസ് ഓർഗനൈസേഷൻ പാനൂരിൽ മേഖല കൺവെൻഷൻ നടത്തി. ഹ്യൂമൻ റൈറ്റ് പ്രൊട്ടക്ഷൻ മിഷൻ സംസ്ഥാന വർക്കിങ്ങ് കൺവീനർ ഇ. മനീഷ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പി.പി.ടി.എച്ച്.ഒ.ജില്ല ജനറൽ സെക്രട്ടറി വി.വിജയഷോമയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി.പി.ജിതേഷ് മുഖ്യഭാഷണം നടത്തി.

ഷീന പ്രകാശ് , രജിന പുതുശേരി , കെ.ലിജി , എൻ.എ.സുമ , കെ. മിനിഷ , ബേബി ഷബിന എന്നിവർ പ്രസംഗിച്ചു.തലശേരി സൗത്ത് , തലശേരി നോർത്ത് ,ചൊക്ലി , പാനൂർ ,കൂത്തുപറമ്പ് എന്നീ ഉപജില്ല കമ്മിറ്റി രൂപീകരണവും കൺവെൻഷനിൽ നടന്നു.

Leave A Reply

Your email address will not be published.