Latest News From Kannur

ഭവന പദ്ധതി ഉദ്ഘാടനം ഞായറാഴ്ച

0

എടക്കാട്: യുഎഇ എടക്കാട് മഹല്ല് കൂട്ടായ്മയുടെ കീഴിൽ ആശ്രയം ചാരിറ്റബിൾ ട്രസ്റ്റ് മഹല്ലിലെ നിർധനരായ ഭവനരഹിതർക്ക് വേണ്ടി ആവിഷ്കരിച്ച ACT HOMES ഹൗസിങ് പ്രൊജക്ടിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം കടമ്പൂർ കാടാച്ചിറ റോഡിൽ ജൂലൈ 30 ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കേരള നിയമസഭ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ നിർവഹിക്കും.

പദ്ധതിയിൽ നിർമ്മാണം പൂർത്തിയായ മൂന്ന് ഫ്ലാറ്റുകളുടെ താക്കോൽ ദാനം മുഖ്യാതിഥിയായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നടത്തും. കണ്ണൂർ ജില്ലാ നായിബ് ഖാസി പി.പി ഉമർ മുസ്ല്യാർ അധ്യക്ഷത വഹിക്കും. ‘തണൽ’ ചെയർമാൻ ഡോ. വി ഇദ് രീസ്, കടമ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി പ്രേമവല്ലി, എടക്കാട് മഹല്ല് കമ്മിറ്റി പ്രസിഡന്റ് പി ഹമീദ് മാസ്റ്റർ എന്നിവരും വിവിധ രാഷ്ട്രീയ-സാമൂഹ്യ- പ്രവാസി സംഘടനാ നേതാക്കളും സംസാരിക്കും. സപ്ലിമെന്റ് പ്രകാശനം, ഉപഹാര സമർപ്പണം എന്നിവയും നടക്കും.

രണ്ടാം ഘട്ടമായി മൂന്ന് ഫ്ലാറ്റുകളുടെ കൂടി നിർമാണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് യൂണിറ്റുകളിലായി ആകെ 9 ഫ്ലാറ്റുകളാണ് ഒന്നരക്കോടി രൂപ ചെലവ് കണക്കാക്കുന്ന പ്രൊജക്ടിലുള്ളത്. ഉദാരമതികളുടെ സഹകരണത്തോടെ മഹല്ലിലെ പരമാവധി ഭവനരഹിതർക്ക് വീടൊരുക്കാനുള്ള ഒരു ബൃഹദ് സംരംഭം എല്ലാ സുമനസ്സുകളും ചേർന്ന് നടപ്പിലാക്കേണ്ടതുണ്ട്. അതിനുള്ള മാതൃകയും തുടക്കവുമായി ഈ സംരംഭം യു എ ഇ എടക്കാട് മഹൽ കൂട്ടായ്മ സമർപ്പിക്കുകയാണെന്നും അതിന് എല്ലാവരുടെയും സഹകരണമുണ്ടാകണമെന്നും സംഘാടകസമിതി ചെയർമാൻ കെ.പി ഫൈസൽ, ജനറൽ കൺവീനർ എ.കെ മുസ്തഫ, കോഓർഡിനേറ്റർ എ മുഹമ്മദ് ശരീഫ് എന്നിവർ അഭ്യർത്ഥിച്ചു.

Leave A Reply

Your email address will not be published.