മയ്യഴി: വിലപിക്കുന്ന മണിപ്പൂരിനെ ആശ്ലേഷിക്കുക എന്ന സന്ദേശവുമായി എഴുത്തുകാരിയും ജീവ കാരുണ്യ – പരിസ്ഥിതി പ്രവർത്തകയുമായ സി.കെ. രാജലക്ഷ്മി, രതി രവി, ശൈലജ എന്നിവർ മാഹി മുൻസിപ്പൽ മൈതാനിയിൽ ഉപവാസ സമരം നടത്തി.
സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കവികൾ, കലാകാരന്മാർ, മാധ്യമ പ്രവർത്തകർ, പൊതുപ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു. ശിൽപ്പി സുരേന്ദ്രൻ കൂക്കാനം വേദിയിൽ അമ്മ എന്ന സത്രീ എന്ന പേരിൽ മണിപ്പുരിൻ്റ വിലാപം ശിൽപ്പം തീർത്തു.
പരിസ്ഥിതി പ്രവർത്തകൻ വിജയൻ കയനാടത്ത് ഉദ്ഘാടനം ചെയ്തു. പി.വി.ചന്ദ്രദാസ് അധ്യക്ഷത വഹിച്ചു.രമേശ് പറമ്പത്ത് എം.എൽ.എ, മുൻ ഡപ്യൂട്ടി സ്പീക്കർ പി.കെ. സത്യാനന്ദൻ, ഐ. അരവിന്ദൻ, പള്ളിയൻ പ്രമോദ്, അഡ്വ.ടി.അശോക് കുമാർ, വിനയൻ പുത്തലത്ത്, ആർട്ടിസ്റ്റ് പ്രേമൻ, അനീഷ് ചാലക്കര, ചാലക്കര പുരുഷു, എ.വി.യൂസഫ്, രാജേഷ് പനങ്ങാട്ടിൽ, ഇ.ജലജ, സുധീർ കേളോത്ത് തുടങ്ങിയവർ പ്രസംഗിച്ചു. രാവിലെ എട്ടിന് തുടങ്ങിയ ഉപവാസം വൈകുന്നേരം അഞ്ചിന് പൊന്നൻ ജാനുവേടത്തി നാരങ്ങാവെള്ളം നൽകിയതോടെ അവസാനിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post