തലശ്ശേരി : തലശ്ശേരി സഹകരണ റൂറൽ ബേങ്കിന്റെ നവീകരിക്കപ്പെട്ട ഓഡിറ്റോറിയത്തിന്റേയും അനുബന്ധകെട്ടിട സമുച്ചയത്തിന്റേയും ഉദ്ഘാടനം 2023 ജൂലൈ 29 ശനിയാഴ്ച വൈകിട്ട് 3 നടത്തുന്നു.
ബാങ്ക് പ്രസിഡണ്ട് പി. ഹരീന്ദ്രന്റെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ , നവീകരിച്ച ബേങ്ക് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യും.
ഇ നാരായണൻ ബാങ്ക്വറ്റ് ഹാൾ ഉദ്ഘാടനം സ്പീക്കർ അഡ്വ.എ.എൻ . ഷംസീർ നിർവ്വഹിക്കും. മിറാക്കൾ വെന്യൂ ഉദ്ഘാടനം കെ.മുരളീധരൻ എം.പി. നിർവ്വഹിക്കും.
40 കിലോവാട്ട് സോളാർ പവർ സിസ്റ്റം കെ.പി. മോഹനൻ എം.എൽ എ ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ., എം.വി.ജയരാജൻ സീവേജ് ടീറ്റ്മെന്റ് പ്ലാന്റ് സിസ്റ്റം കമ്മീഷൻ ചെയ്യും. മുൻ എം.എൽ എ, പി ജയരാജൻ ഫയർ ഫൈറ്റിങ്ങ് സിസ്റ്റം കമ്മീഷൻ ചെയ്യും.
തലശ്ശേരി നഗരസഭ ചെയർ പേഴ്സൺ കെ.എം ജമുന റാണി ടീച്ചർ മോഡേൺ കിച്ചൺ ഉദ്ഘാടനം ചെയ്യും. റബ് കോ ചെയർമാൻ കാരായി രാജൻ പാസഞ്ചേർസ് ലിഫ്റ്റ് കമ്മീഷനിങ്ങ് നടത്തും. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ വി രാമകൃഷ്ണൻ വി.ഐ.പി. ലോഞ്ച് ഉദ്ഘാടനം ചെയ്യും. ഡി ഡി എം നബാർഡ് ജിഷി മോൻ രാജൻ സർവ്വീസ് ലിഫ്റ്റ് കമ്മീഷൻ ചെയ്യും. കേരള ബാങ്ക് ജി എം.അബ്ദുൽ മുജീബ് ഗസ്റ്റ് റൂം ഉദ്ഘാടനം ചെയ്യും. കണ്ണൂർ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ.കെ. പവിത്രൻ മാസ്റ്റർ ഗ്രീൻ റൂം ഉദ്ഘാടനം ചെയ്യും. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി. അതിൽ ബ്രൈഡൽ റൂം ഉദ്ഘാടനം ചെയ്യും
സാമൂഹിക- രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിന് ആശംസയർപ്പിക്കും. ബാങ്ക് വൈസ് പ്രസിഡണ്ട് സി.വൽസൻ സ്വാഗതവും ജനറൽ മാനേജർ സി.എ. സന്തോഷ് നന്ദിയും പറയും.