Latest News From Kannur

മാഹി – തലശ്ശേരി ദേശീയ പാതയിൽസ്വകാര്യ ബസ്സ് ഇരുചക്ര വാഹനത്തിലിടിച്ച് പെരിങ്ങാടി സ്വദേശിക്ക് പരിക്ക്

0

ന്യൂമാഹി :ഹുസൈൻ മൊട്ടയ്ക്ക് താഴെ മാതൃക ബസ് സ്റ്റോപ്പിൽ ഇടയിൽ ആലമ്പത്ത് എൽപി സ്കൂളിന് സമീപമാണ് വാഹനാപകടംഉണ്ടായത്

അപകടത്തിൽ പെരിങ്ങാടികെസിക്വാർട്ടേഴ്സിലെ ചെക്കു വിന്റെവിടമുഹമ്മദ് ഷാജി (49)
ഗുരുതരമായി പരിക്കേറ്റു. തലശ്ശേരിയിലെ ആസ്പത്രിയിലും തുടർന്ന് കണ്ണൂർ ചാലയിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. കോഴിക്കോട് – കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന റിങ്കു എന്ന ബസ്സിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.സ്വകാര്യബസ്സുകളുടെ മത്സരയോട്ടം അവസാനിപ്പിക്കാൻ ഈ നാട്ടിൽ നിയമസംവിധാനമുണ്ടാ വണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.