കുറിച്ചിയിൽ: ഈയ്യത്തുങ്കാട് ശ്രീനാരായണ മഠം 169-ാം ശ്രീനാരായണ ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി ആഗസ്ത് 6 ന് വിദ്യാർഥികൾക്കായി കലാ സാഹിത്യ മത്സരങ്ങൾ നടത്തുന്നു. ചിത്രരചന, പദ്യം ചൊല്ലൽ, പ്രസംഗം, പ്രശ്നോത്തരി എന്നിവയിൽ എൽ.പി, യു.പി, ഹൈസ്കൂൾ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. ഇതിന് പുറമെ ഹൈസ്കൂൾ വിഭാഗത്തിന് പ്രബന്ധമത്സരവും നടത്തുന്നുണ്ട്. പൊതുജനങ്ങൾക്ക് പ്രശ്നോത്തരിയിലും പങ്കെടുക്കാം. ശ്രീനാരായണ ഗുരുദേവനുമായ ബന്ധപ്പെട്ട വിഷയത്തിലാണ് പ്രബന്ധ, പ്രസംഗ മത്സരങ്ങൾ. വിദ്യാർഥികൾ പേരുകൾ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് ഫോൺ: 8921287458, 8943907345.