ന്യൂ മാഹി : റെയിൽവേ മുതിർന്ന പൗരന്മാർക്കുള്ള യാത്ര ആനുകൂല്യം പുന:സ്ഥാപിക്കണമെന്ന് സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ന്യൂ മാഹി വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. കുറിച്ചിയിൽ യങ്ങ് പയനീയേർസ് ഹാളിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വി കെ രത്നാകരൻ അധ്യക്ഷത വഹിച്ചു പി പി ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും എ പവിത്രൻ സംഘാടനാ റിപ്പോർട്ടും അവതരിപ്പിച്ചു. പി വി വിജയൻ ,എം സി ദേവദാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ എം രലുരാമൻ (പ്രസിഡണ്ട് ) കെ കെ ബഷീർ (വൈസ് പ്രസിഡന്റ്) വി കെ രത്നാകരൻ (സെക്രട്ടറി) പി പി ചന്ദ്രൻ (ജോയന്റ് സെക്രട്ടറി) കെ പി പ്രഭാകരൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.