കണ്ണൂർ: ചപ്പാരപ്പടവ് എം എ എച്ച് മെമ്മോറിയൽ ഹോസ്പിറ്റൽ ആന്റ് ഡെന്റൽ ക്ലിനിക്കിൽ ഡ്രഗ്‌സ് ലൈസൻസില്ലാതെ അലോപ്പതി മരുന്നുകൾ സൂക്ഷിച്ച് വിൽപ്പന നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനം റെയ്ഡ് ചെയ്ത് അനധികൃതമായി സൂക്ഷിച്ച മരുന്നുകൾ പിടിച്ചെടുത്ത് കേസെടുത്തു. ഡ്രഗ്‌സ് ഇൻസ്‌പെക്ടർ (ഇന്റലിജൻസ് ബ്രഞ്ച്) ഡോ.പി ഫൈസലിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ തളിപ്പറമ്പ് മേഖല ഡ്രഗ്‌സ് ഇൻസ്‌പെക്ടർ പി എം സന്തോഷ്, ഡ്രഗ്‌സ് ഇൻസ്‌പെക്ടർമാരായ ഇ എൻ ബിജിൻ, സോണിയ കൃഷ്ണൻ എന്നിവരും പങ്കെടുത്തു.