കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ആനന്ദാശ്രമം ശ്രീകാന്ത് അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ എഴുത്തുകാരനും ദാർശനികനുമായിരുന്ന ശ്രീ കാന്ത്സർ സ്മൃതിപൂജ ജൂലൈ 28 ന് വൈകിട്ട് 4 മണി മുതൽ 6 മണി വരെ മാവുങ്കാൽ മലബാർ ട്യൂഷൻ സെന്ററിൽ നടക്കും.
ശ്രീകാന്തം 2023 എന്ന പേരിലുള്ള സ്മൃതിപൂജാ പരിപാടി പ്രഭാഷകനും എഴുത്തുകാരനുമായ രാധാകൃഷ്ണൻ നരിക്കോട് ഉദ്ഘാടനം ചെയ്യും.
എഴുത്തുകാരൻ വി.കെ. വാമനൻ നായരുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ പ്രഭാഷകനും എഴുത്തുകാരനുമായ ദിനേശ് മാവുങ്കാൽ മുഖ്യഭാഷണം നടത്തും.
ലക്ഷ്മികുഞ്ഞിരാമൻ പ്രാർത്ഥനാഗാനം ആലപിക്കും.
കൈരളി ബുക്സ് എഡിറ്റർ സുകുമാരൻ പെരിയച്ചൂർ സ്വാഗതവും എഴുത്തുകാരൻ രമേശൻ പുതിയ കണ്ടം നന്ദിയും പറയും