തിരുവനന്തപുരം : അനന്തപുരി എഫ് എം , റിയൽ എഫ്.എം എന്നിവ നിർത്തലാക്കിയ പ്രസാർഭാരതിയുടെ ദ്രോഹനടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ സംഘടിപ്പിച്ച ധർണ്ണ വി.കെ.പ്രകാശ് എം.എൽ.ഏ ഉദ്ഘാടനം ചെയ്തു. കാഞ്ചീരവം ജനറൽ സെക്രട്ടറി കാഞ്ചിയോട് ജയൻ മുഖ്യപ്രഭാഷണം നടത്തി. കാഞ്ചീരവത്തിലെ അംഗങ്ങളായ കെ.പി.ശിവകുമാർ, ജാഫർ സാദിഖ് കരമന എന്നിവരും പങ്കെടുത്തു.