Latest News From Kannur

അമ്മയെന്ന സ്ത്രീ 28 ന് നിരാഹാര സമരം.

0

മാഹി: വിലപിക്കുന്ന മണിപ്പൂരിനെ ആശ്ലേഷിക്കുക എന്ന സന്ദേശവുമായി ‘ അമ്മ എന്ന സ്ത്രീ’ എന്ന ഏകാംഗ സമരമുറയുടെ ഭാഗമായി പ്രമുഖ സാഹിത്യകാരിയും, സാമൂഹ്യ പ്രവർത്തകയുമായ സി.കെ.രാജലക്ഷ്മി മാഹി മുൻസിപ്പൽ മൈതാനിയിൽ 28 ന് കാലത്ത് 8 മണി മുതൽ ഏകദിന നിരാഹാര സമരം നടത്തും.സമരത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ച് ചിത്രകാരന്മാർ, കവികൾ, നർത്തകർ, കലാകാരന്മാർ, മാധ്യമ പ്രവർത്തകർ എന്നിവർ സംബന്ധിക്കും. ശിൽപ്പി സുരേന്ദ്രൻ കൂക്കാനം വേദിയിൽ ശിൽപ്പം ചെയ്യും.വി.ആർ.സുധീഷ്, വി.ടി.മുരളി, അസിസ് മാഹി, വനമിത്ര അവാർഡ് ജേതാവ് വടയക്കണ്ടി നാരായണൻ, പരിസ്ഥിതി പ്രവർത്തകൻ സെഡ് എ സൽമാൻ, സാമൂഹ്യ പ്രവർത്തക സന്ധ്യ കരണ്ടോട് തുടങ്ങിയവർ സംബന്ധിക്കും.ചിത്രകാരന്മാരായകലൈമാമണി സതീശങ്കർ, ശോഭ, പി.പി.ചിത്ര ,പൊൻമണി തോമസ്, ആർട്ടിസ്റ്റ് പ്രേമൻ, അസീസ് ചാലക്കര എന്നിവർ സർഗ്ഗ രചനയിൽ പങ്കാളികളാവും.വാർത്താ സമ്മേളനത്തിൽ സി.കെ.രാജലക്ഷ്മി, വിജയൻ കൈനാടത്ത്, പള്ളിയൻ പ്രമോദ് എന്നിവർ സംബന്ധിച്ചു.

Leave A Reply

Your email address will not be published.