കണ്ണൂർ:നടുവിൽ ഗവ.ടെക്നിക്കൽ ഹൈസ്‌ക്കൂളിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2 (മെക്കാനിക്കൽ), ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ്) എന്നീ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് നിയമനം നടത്തുന്നു. ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2 (മെക്കാനിക്കൽ) തസ്തികയ്ക്ക് ബന്ധപ്പെട്ട വിഷയത്തിൽ മൂന്ന് വർഷ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ്) തസ്തികയ്ക്ക് ടി എച്ച് എസ് എൽ സി, ഐടിഐ ഇലക്ട്രോണിക്സ് എന്നിവയാണ് അടിസ്ഥാന യോഗ്യത.താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം (ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2 ജൂലൈ 31ന് രാവിലെ 11 മണി, ട്രേഡ്സ്മാൻ ജൂലൈ 29ന് രാവിലെ 11 മണി) സ്‌ക്കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി ഹാജരാകണം. ഫോൺ: 0460 2251091.