കണ്ണൂർ:കലക്‌ടേററ്റിൽ നടന്ന ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി യോഗത്തിൽ 13 പരാതികൾ തീർപ്പാക്കി. ആകെ 20 പരാതികളാണ് പരിഗണിച്ചത്. കേരള പ്രവാസി ക്ഷേമ ബോർഡിലേക്ക് 16, നോർക്ക റൂട്‌സിൽ 4എന്നിങ്ങനെയാണ് പരാതികൾ ലഭിച്ചത്. പെൻഷൻ സംബന്ധിച്ച പരാതികളാണ് ഭൂരിഭാഗവും. പ്രവാസി സംരംഭകർക്കുള്ള വായ്പ, സാന്ത്വന ധനസഹായം, വിദ്യാഭ്യാസ ധനസഹായം എന്നിവ സംബന്ധിച്ച പരാതികളും ലഭിച്ചിരുന്നു.എ ഡി എം കെ കെ ദിവാകരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൽ എസ് ജി ഡി അസിസ്റ്റന്റ് ഡയറക്ടർ ടി രാജേഷ് കുമാർ, കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് ഡി ഇ ഒ (ഇൻ ചാർജ്) കെ ബാബുരാജ്, നോർക്ക സെന്റർ മാനേജർ സി രവീന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.