മാഹി: അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ മാഹി പൊതുമരാമത്ത് വകുപ്പ് മുൻ എഞ്ചിനീയർ പി.വി.അനൂപിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ബന്ധുമിത്രാദികളും സഹപ്രവർത്തകരും ചേർന്ന് ഏർപ്പെടുത്തിയ എഞ്ചിനിയർ പി.വി.അനൂപ് മെമ്മോറിയൽ എൻഡോവ്മെന്റ് ഉപഹാരവും ക്യാഷ് അവാർഡും വിതരണം ചെയ്തു. ഹയർ സെക്കൻഡറി പരീക്ഷയിൽ സയൻസ് വിഭാഗത്തിൽ മാഹിയിൽ ഒന്നാം റാങ്കുകാരായ പന്തക്കൽ ഐ.കെ.കുമാരൻ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി സി.എച്ച്.സ്നെദിഷയ്ക്ക് മാഹി പൊതുമരാമത്ത് വകുപ്പ് മുൻ എക്സിക്യൂട്ടിവ് എഞ്ചിയർ ഒ.പ്രദീപ് കുമാറും മാഹി ജവഹർലാൽ നെഹ്റു ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി ബി.എസ്.ഡോണയ്ക്ക് പി.ഡബ്ല്യ.ഡി. കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് സത്യൻ കേളോത്തും ഉപഹാരം നൽകി ആദരിച്ചു. മാഹി പൊതുമരാമത്ത് വകുപ്പ് ഓവർസിയർ കെ.വി.പ്രദീഷ് ക്യാഷ് അവാർഡ് വിതരണം ചെയ്തു. സഹപ്രവർത്തകരും ബന്ധുമിത്രാദികളും ചേർന്ന് വിജയികളെ ആദരിച്ചു.