കണ്ണൂർ: ‘നമ്മുടെ കളക്ടറേറ്റ്, നമ്മുടെ ഉത്തരവാദിത്തം’ എന്ന ആശയവുമായി കണ്ണൂർ ജില്ലാ കളക്ടറേറ്റ് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ജില്ലയിലുള്ളവർക്കായി ‘ചിത്രശലഭം’ ഫോട്ടോഗ്രാഫി, ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ചിത്രങ്ങളും ഫോട്ടോകളും കണ്ണൂരിന്റെ ചരിത്രവും പ്രൗഡിയും പ്രശസ്തിയും പ്രതിഫലിപ്പിക്കുന്നതാകണം. തെയ്യം പോലുള്ള വടക്കൻ മലബാറിന്റെ പ്രധാന കലാരൂപങ്ങൾ, ചരിത്ര സ്മാരകങ്ങൾ, പൈതൃകങ്ങൾ, പരമ്പരാഗത മേഖലകളായ കൈത്തറി, തീരദേശങ്ങൾ, കടൽ തീരങ്ങൾ, കുന്നുകളും വിനോദ സഞ്ചാര മേഖലകളും തുടങ്ങി കണ്ണൂരിന്റെ തനിമ പ്രതിഫലിപ്പിക്കുന്ന സൃഷ്ടികളാണ് മത്സരത്തിനായി സമർപ്പിക്കേണ്ടത്. മത്സരത്തിൽ നിന്നും തിരഞ്ഞെടുത്ത പെയിന്റിംഗുകളും ഫോട്ടോഗ്രാഫുകളും ഫ്രെയിം ചെയ്ത് പേരിനൊപ്പം കളക്ടറേറ്റിന്റെ ഇടനാഴികളിൽ സ്ഥാപിക്കും. തിരഞ്ഞെടുത്ത മികച്ച ചിത്രം ജില്ലാ കളക്ടറുടെ ചേംബറിലും സ്ഥാപിക്കും. ഫോൺ: 9498052774 ഇമെയിൽ: chitrashalabhamknr@gmail.com
Sign in
Sign in
Recover your password.
A password will be e-mailed to you.