ആർമി നേവി എയർ ഫോഴ്സ് കേന്ദ്ര പോലീസ് സേനകളിൽ നിയമനം ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനുള്ള പ്രീ റിക്രൂട്ട്മെന്റ് സെലക്ഷൻ ക്യാമ്പ് ജൂലൈ 30 ഞായറാഴ്ച രാവിലെ 9 മണിക്ക് മാഹി മലയാള കലാഗ്രാമത്തിൽ നടക്കും.
SSLC, +2 , ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്നവർക്കും പഠനം പൂർത്തിയാക്കിയവർക്കും പങ്കെടുക്കാം. 15 നും 20 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് പ്രവേശനം.
ആദരണീയനായ സൈനികനും
പ്രശസ്ത സിനിമാ സംവിധായകനുമായ മേജർ രവിയുടെ നേതൃത്വത്തിലാണ് പരിപാടി.തിരഞ്ഞെടുക്കപ്പെട്ടാൽ പരിശീലനം നേടാൻ മാഹി , തലശ്ശേരി, കൂത്തുപറമ്പ്, ഇരിട്ടി , കണ്ണൂർ, തളിപ്പറമ്പ, പിലാത്തറ കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ പരിശീലന കേന്ദ്രങ്ങളുണ്ട്.ഇപ്പോൾ പഠിക്കുന്ന കോഴ്സിന് തടസ്സം വരാത്ത വിധം പരിശീലനം നേടാനാവും.സെലക്ഷനിൽ പങ്കെടുക്കുന്നകുട്ടികൾ രക്ഷിതാക്കൾക്കൊപ്പം കൃത്യസമയത്ത് തന്നെ ന്യൂ മാഹി മലയാള കലാഗ്രാമം ഹാളിൽ എത്തിച്ചേരുക ശാരീരിക ക്ഷമത , മെഡിക്കൽ ഫിറ്റ്നസ് എന്നിവ അടിസ്ഥാനമാക്കിയാണ് സെലക്ഷൻ .
തീയതി.. ജൂലൈ 30 , ഞായർ 9 am .
സ്ഥലം : മലയാള കലാഗ്രാമം ചൊക്ലി റോഡ് ന്യൂ മാഹി
പങ്കെടുക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.
87 14 33 3 577 എന്ന നമ്പറിൽ പേര് , വയസ്സ് , വിദ്യാഭ്യാസം, സ്ഥലം, ജില്ല .എന്നിവ വാട്ട്സ് ആപിൽ മെസ്സേജായി അയക്കുക.
കൂടുതൽ വിവരങ്ങൾക്ക്
വിളിക്കുക. +91 8714333577
+91 62 38 803 226
+91 85 47 298 470